ഉത്തര്‍പ്രദേശ്: ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ശേഷം വിചാരണയ്ക്കിടെ പ്രതികൾ തീ കൊളുത്തി കൊന്ന 23 കാരിയുടെ ബന്ധുവായ കുട്ടിയെ പ്രതികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി.
02 -10 -2020 വെള്ളിയാഴ്ച വൈകിട്ടാണ് ആറു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ബാജ്പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹര്‍ഷിത് ബാജ്പേയ് എന്നിവരുടെ പേരില്‍ പോലീസ് കേസെടുത്തു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെയാണ് ബിഹാറിലെ ഗ്രാമത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പോലീസ് കേസെടുത്ത
അഞ്ചുപേരും ബലാത്സംഗക്കേസിലെ പ്രതികളുടെ ബന്ധുക്കളാണ്. കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും കുടുംബവും നടത്തിയ തിരച്ചിൽ വിഫലമായി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്നു പോലീസുകാരെ ഉന്നാവ് പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു. കോണ്‍സ്റ്റബിള്‍മാരായ നരേന്ദ്ര യാദവ്, അനുജ്, രാജേഷ് കുമാര്‍ എന്നിവരെ ആണ് സസ്പെന്‍ഡ് ചെയ്തത്. കുട്ടിയെ കുറിച്ച് ഇതുവരെ സൂചനകൾ ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പതിന്നാല് പേരുടെ സംഘമാണ് അന്വേഷണം നടക്കുന്നത്. ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് ഞായറാഴ്ച ഗ്രാമം സന്ദര്‍ശിച്ച് കുട്ടിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടക്കുമെന്ന് അറിയിച്ചു.

