അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് കാറിടിച്ച് മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് (29) അപകടത്തില്‍ കൊല്ലപ്പെട്ടു. 2 -10 -2020 വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയവേയാണ് 6-10 -2020 ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. നജീബ് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുശോചനം അറിയിച്ചു.

2014 ല്‍ ബംഗ്ലാദേശില്‍ നടന്ന ടി-20 ലോകകപ്പിലൂടെയാണ് നജീബ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. 24 ഫസ്റ്റ് ക്ലാസ് ഗെയിംസ് കളിച്ച താരം 2030 റണ്‍സ് നേടിയിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി 12 ടി-20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ച താരമാണ്. 2017 മാര്‍ച്ചില്‍ ട്വന്റി-20 യില്‍ അയര്‍ലന്റിനെതിരെ നേടിയ 90 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.

Share
അഭിപ്രായം എഴുതാം