യുഎ ഇ തൊഴില്‍ വിസകള്‍ വീണ്ടും അനുവദിക്കുന്നു

അബുദാബി: യു എ ഇ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഇക്കാര്യം അറിയിച്ചു’.

സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും നടപടികള്‍. പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ക്വാറൻ്റീൻ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കേണ്ടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →