സുശാന്തിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകം. എയിംസ് മേധാവിയുടെ ശബ്ദരേഖ പുറത്ത്

മുംബൈ: നടൻ സുശാന്ത് സിംങ് രജ്പുതിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന പിതാവ് വികാസ് സിംങിൻ്റെ വാദങ്ങൾ ശരിവെക്കുന്ന വിധത്തിൽ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാട്ടുന്ന ശബ്ദരേഖ പുറത്ത്.

സുശാന്തിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത എയിംസ് ഹോസ്പിറ്റൽ തലവൻ ഡോ. സുധീർ ഗുപ്തയുടെ ശബ്ദരേഖയാണ് പുറത്തു വന്നത്.

സുശാന്തിനെ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന് ഡോ. സുധീർ ഗുപ്ത തന്നോടു വെളിപ്പെടുത്തിയതായി 25- 9 – 2020 ൽ വികാസ് സിങ് ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നും മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നും വ്യക്തമാക്കി എയിംസ് വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എയിംസ് തലവൻ്റെ തന്നെ ശബ്ദരേഖ പുറത്ത് വന്നത്.

ഒരു ദേശീയ മാധ്യമമാണ് ഡോ. സുധീർ ഗുപ്തയുടെ ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖയില്‍ സുശാന്തിന്റെ മരണം സുശാന്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ശബ്ദരേഖ വിവാദമായ സാഹചര്യത്തിൽ വീണ്ടും ഫൊറന്‍സിക് പരിശോധന നടത്തണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

വികാസ് സിങിൻ്റെ ട്വീറ്റിനെ തുടർന്ന് എയിംസ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് മരണം ആത്മഹത്യ തന്നെ എന്നു വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നും മറ്റു പരിക്കുകളും ബലപ്രയോഗത്തിന്റെ അടയാളങ്ങളും വിഷം ഉള്ളില്‍ ചെന്നതിന്റെ സൂചനയും ഒന്നുമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടായിരുന്നു ഇത്. എന്നാൽ ശബ്ദരേഖ പുറത്ത് വന്നതോടെ കേസിൻ്റെ ഗതി മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സുശാന്തിൻ്റെ കുടുംബം മരണത്തിലെ ദുരൂഹത നീക്കാൻ കൂടുതൽ നിയമപരമായ സാധ്യതകൾ തേടും.

സുശാന്ത് സിങ് രജ്പുത് ഡിപ്രഷനെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന് വളരെ വേഗം പ്രചരിക്കപ്പെട്ടിരുന്നു. മരണത്തിന്റെ തലേന്ന് സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും തമ്മിൽ കണ്ടിരുന്നുവെന്നും നടന്റെ ഫ്ലാറ്റില്‍ സുഹൃത്തുക്കൾ ഒത്തു ചേർന്ന് പാര്‍ട്ടി നടന്നിരുന്നുവെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ വാദങ്ങള്‍ സുശാന്തിന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാര്‍ഥ് പിഥാനി തള്ളി.

കാമുകി റിയ ചക്രവര്‍ത്തിയുള്‍പ്പെട്ട ലഹരിമരുന്നു കേസിന് സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യും വ്യക്തമാക്കിയിരുന്നു. ലഹരി മരുന്നല്ല മരണ കാരണമെന്ന സൂചനകൾ എയിംസിലെ ഫൊറന്‍സിക് വിഭാഗവും നൽകിയിരുന്നു.

ഇതിനിടെ സുശാന്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സി.ബി.ഐ വിശദമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രംഗത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →