സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂർ, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂർ, കോട്ടയം ഓഫീസുകളിൽ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഓഫീസുകളിൽ സീനിയർ അസിസ്റ്റന്റ്, തൃശ്ശൂർ, പേരാമ്പ്ര ഓഫീസുകളിൽ അക്കൗണ്ടന്റ്, പട്ടാമ്പി ഓഫീസിൽ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ.

സമാന തസ്തികയിലും ശമ്പള സ്‌കെയിലിലുമുള്ള സർക്കാർ വകുപ്പുകളിലേയും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് അപേക്ഷിക്കാം. 30700-65400 രൂപ ശമ്പള സ്‌കെയിലും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയുള്ള ജീവനക്കാർക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഇതേ ശമ്പള സ്‌കെയിലും എം.കോം അഥവാ സിഎ/ഐസിഡബ്ല്യുഎ(ഇന്റർ) യും കമ്പ്യൂട്ടർ ഡിപ്ലോമയും ഉള്ളവർക്ക് സീനിയർ അസിസ്റ്റന്റ്/അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദവും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, ഷോർട്ട് ഹാൻഡ്, വേഡ് പ്രോസസ്സിംഗ് എന്നിവയിൽ പ്രാവിണ്യവും, 26500-56700 രൂപ ശമ്പള സ്‌കെയിലുള്ളവർക്ക് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച ഡെപ്യൂട്ടേഷൻ അപേക്ഷഫോം (ഫോം നമ്പർ-144, പാർട്ട്-1), ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻഒസി എന്നിവ സഹിതം ഒക്‌ടോബർ 20നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, റ്റി.സി.27/588(7) ആൻഡ് (8), സെന്റിനൽ, മൂന്നാംനില, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ എത്തിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →