വീടിൻ്റെ പൂട്ടുപൊളിച്ചും വാതിൽ കത്തിച്ചും മോഷണത്തിന് ശ്രമിച്ച കള്ളൻ സിസിടിവിയിൽ കുടുങ്ങി

തൃത്താല : വീടിൻ്റെ പൂട്ടു പൊളിക്കാൻ നോക്കിയ കള്ളൻ ശ്രമം പരാജയപ്പെട്ട് വാതിൽ കത്തിക്കാൻ നോക്കി. അതും ഫലിക്കാതെ മോഷണം നടക്കില്ലെന്നറിഞ്ഞ് ഒടുവിൽ നിരാശനായി മടങ്ങി.വാതിലിനോട് ഗുസ്തി പിടിച്ചിട്ടും തുറക്കാതെ മടങ്ങിയ കള്ളൻ താൻ സിസിടിവിയിൽ കുടുങ്ങിയത് മനസിലാക്കിയിരുന്നില്ല.

23 – 09-2020 ബുധനാഴ്ച ഞാങ്ങാട്ടിരി ചിറയ്ക്കല്‍ വീട്ടില്‍ ഷഫീഖിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷ്ടിക്കാനായി ആയുധങ്ങൾ സഹിതമായിരുന്നു കള്ളൻ്റെ വരവ് എന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ കരുതിയ ആയുധങ്ങൾ ഉപയോഗിച്ച് വാതിൽ തുറക്കാൻ കഴിയാതെ വന്നപ്പോൾ കള്ളൻ അടുത്ത വീട്ടിലെത്തി പിക്കാസ്, കൈക്കോട്ട്, കോടാലി എന്നിവയും എടുത്ത് തിരിച്ചെത്തി. വാതിൽ തുറക്കാനായി വീണ്ടും കഠിനശ്രമം നടത്തി. വാതിൽ ചവുട്ടി തുറക്കാനുള്ള പരിശ്രമവും വിഫലമായി. ഒടുവിൽ കത്തിക്കാൻ തന്നെ തീരുമാനിച്ചു.

കയ്യില്‍ കരുതിയ മണ്ണെണ്ണ വാതിലില്‍ ഒഴിച്ച്‌ തുണിയും, ചവിട്ടിയും കൂട്ടി കത്തിച്ച്‌ ശ്രമം നടത്തി. അതും പരാജയപ്പെട്ടു. അപ്പോഴേക്കും പുലർച്ചെ നാലുമണിയായതിനാൽ മോഷണ പദ്ധതി ഉപേക്ഷിച്ച് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതു പ്രകാരം കള്ളനെ പിടികൂടാനുള്ള അന്വേഷണം തൃതാല പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →