ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരങ്ങള്‍ നാളെ(06-10-2020) പ്രഖ്യാപിക്കും

തിരുവനന്തപുരം: ദേശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരങ്ങള്‍ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയല്‍ നാളെ (2020 ഒക്ടോബര്‍ 6) പ്രഖ്യാപിക്കും. വൈകിട്ട് 3.30ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററിലാണ് ദോശീയ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരങ്ങളുടെ ആദ്യ പതിപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര വാണിജ്യ – വ്യവസായ സഹമന്ത്രി ശ്രീ സോം പ്രകാശും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. എന്‍.ഐ.സി, മൈഗവ്, സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവ വഴി പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

കൃഷി, വിദ്യാഭ്യാസം, സംരംഭക സാങ്കേതികവിദ്യ, ഊര്‍ജ്ജം, സാമ്പത്തികം, ഭക്ഷണം, ആരോഗ്യം, വ്യവസായം 4.0, ബഹിരാകാശം, സുരക്ഷ, വിനോദ സഞ്ചാരം, നഗരസേവനങ്ങള്‍ എന്നീ 12 മേഖലകളിലാണു പുരസ്‌കാരം നല്‍കുന്നത്. ഗ്രാമീണ മേഖലയില്‍ സ്വാധീനം ചെലുത്തുന്നതും സ്ത്രീകളുടെ നേതൃത്വത്തിലുള്ളതും അക്കാദമിക് കാമ്പസുകളില്‍ സ്ഥാപിച്ചിട്ടുള്ളതുമായ സ്റ്റാര്‍ട്ടപ്പുകളും തെരഞ്ഞെടുക്കപ്പെടും.

വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷം രൂപ വീതം സമ്മാനത്തുക നല്‍കും. പൊതു- കോര്‍പ്പറേറ്റ് മേഖലകളില്‍ ഇവയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അവസരവും ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിന്റെ പ്രധാന ഘടകമായി മാറുന്ന ഏറ്റവും മികച്ച ഒരു ഇന്‍കുബേറ്ററിനും ഒരു ആക്സലറേറ്ററിനും 15 ലക്ഷം രൂപ വീതവും സമ്മാനം നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →