തൃശൂർ: തൃശൂര്‍ ചിറ്റിലങ്ങാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപ് (36) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്നു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച (5/10/20) രാത്രി 11ഓടെയാണ് സംഭവം. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്ബോഴായിരുന്നു ആക്രമണം. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു.
അക്രമികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ താലൂക്ക് ആശുപത്രിയില്‍ പോലീസ് കണ്ടെത്തി.

