തിരുവനന്തപുരം: റീജ്യണല്‍ ഔട്ട് റീച്ച് ബ്യൂറോ കോവിഡ് 19 കാലത്തെ മാനസിക ആരോഗ്യം എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഇന്ന് രാവിലെ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണയും കൗണ്‍സലറുമായ ഡോ.ബിന്ദു വിഷയം അവതരിപ്പിച്ചു. കോവിഡ് കാലത്ത് മാനസിക ആരോഗ്യം നിലനിറുത്താന്‍ എല്ലാവരും സജ്ജരായിരിക്കണമെന്ന് ഡോ.ബിന്ദു പറഞ്ഞു. ശില്‍പശാലയില്‍ പങ്കെടുത്ത റീജ്യണല്‍ ഔട്ട് റീച്ച് ബ്യൂറോയിലെയും ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉദാഹരണങ്ങള്‍ സഹിതം മറുപടിയും നല്കി. റീജ്യണല്‍ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. കെ. എ. ബീന മോഡറേറ്ററായിരുന്നു ഏകദേശം 20-ാളം ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.