പണം തിരികെ നല്‍കിയതുകൊണ്ട് അഴിമതി നിരോധന പ്രകാരമുളള കുറ്റം ഇല്ലാതാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊതു സേവകര്‍ നിയമ വിരുദ്ധമായി കൈപ്പറ്റിയ പണം തിരികെ നല്‍കിയതുകൊണ്ട് അഴിമതി നിരോധന പ്രകാരമുളള കുറ്റം ഇല്ലാതാകില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ധാനം ചെയ്ത് തലവരിപ്പണം വാങ്ങി തട്ടിപ്പുനടത്തിയ കേസില്‍ കോളേജിലെ അക്കൗണ്ടന്റ് ഷിജി ഉള്‍പ്പടെയുളളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കോളേജ് ചെയര്‍മാന്‍ ബെന്നെറ്റ് എബ്രഹാം, ബിഷപ്പ് ധര്‍മ്മരാജ് എറസാലം, പി തങ്കരാജ് തുടങ്ങിയവരാണ് പ്രതികള്‍.

എംബിബിഎസ്, എംഡി. പ്രവേശനം വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ വാങ്ങിയശേഷം സീറ്റ് നല്‍കിയില്ലെന്നാണ് കേസ്. തുക തിരികെ നല്‍കിയെന്നും , കേസ് നിലനില്‍ക്കില്ലെന്നു മായിരുന്നു പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്‍തുക കാപ്പി റ്റേഷന്‍ ഫീസ് വാങ്ങുന്നെന്ന പരാതി വ്യാപകമാണെന്നും സംസ്ഥാനം നേരിടുന്ന ഈ ഭീഷണി നിയമത്തിന്‍റെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു. മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →