റാഞ്ചി: ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി ഹാജി ഹുസൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 23 ന് അദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെളളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹുസൈന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നു.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഹുസൈന്‍ അന്‍സാരി നാലുതവണയായി മധുപ്പൂര്‍ നിയമ സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കന്ന ആളാണ്. മന്ത്രിയുടെ മരണത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മറ്റുനേതാക്കളും അനുശോചനം രേഖപ്പെടുത്തി.