കുഞ്ഞുങ്ങളെ ലൈംഗികമായി പിഡിപ്പിച്ചു: യുവാവിന് 600 വര്‍ഷം തടവ് നല്‍കി കോടതി

ടെക്സാസ്: നാല് വയസുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പിഡിപ്പിച്ച യുവാവിന് 600 വര്‍ഷം തടവ് നല്‍കി കോടതി. മുപ്പത്തിരണ്ടുകാരനായ യുഎസ് സ്വദേശി മാത്യു ടെയ്‌ലര്‍ മില്ലറിനാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് സ്‌കോട്ട് കൂഗ്ലര്‍ അറുന്നൂറ് വര്‍ഷം തടവു ശിക്ഷ വിധിച്ചത്.

2014 നും 2019 നും ഇടയിലാണ് സംഭവം. നാല് വയസ് മാത്രമായിരുന്ന കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടികളുടെ നൂറു കണക്കിന് അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിരുന്നു.ഈ കേസിന് പുറമെ പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മറ്റൊരു കേസിലും മില്ലര്‍ കുറ്റാരോപിതനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →