കൊല്ലം: കൊല്ലത്തെ ജനങ്ങള്‍ക്കിടയില്‍ ഭീതി വിതച്ച കരടികളില്‍ ഒന്നിനെ വനം വകുപ്പ കെണിയിലാക്കി. 2020 ഒക്ടോബര്‍ 1 നാണ് പളളിക്കലില്‍ നിന്ന് കരടിയെ വലയിലാക്കിയത്. രാത്രികാലങ്ങളില്‍ നാട്ടിലിറങ്ങി ശല്ല്യം ചെയ്തിരുന്ന കരടിയെ കെണിവെച്ചാണ് പിടികൂടിയത്. കെണി പൊളിക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തിയെങ്കിലും തരമായില്ല.
കരടിയുമായി വനം വകുപ്പുദ്യോഗസ്ഥര്‍ ഭരതന്നൂരിലേക്ക് പോയി .അവിടെവച്ച് മയക്കുവെടി നല്‍കും. കാട്ടിലേക്ക് തിരികെ വിടണോ അതോ മൃഗശാലയിലേക്കയക്കണോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ജനങ്ങള്‍ കരടിശല്ല്യത്താല്‍ ബുദ്ധിമുട്ടുകയായിരുന്നു. ചാത്തന്നൂരിലാണ് കരടി ശല്ല്യം കൂടുതലു ണ്ടായിരു ന്നത്. ശീമാട്ടി ജെഎസ്.എം ആശുപത്രിക്കടുത്ത് ഉള്‍പ്പടെ കരടിയിറങ്ങിയിരുന്നു. വനം വകുപ്പിന്‍റെ ദ്രുതകര്‍മ്മസേന തോക്കും വടവും ചങ്ങലയുമൊക്കെയായി കഴിഞ്ഞ കുറെ ദിവസ ങ്ങളായി കരടിയെ പിടിക്കാന്‍ കറങ്ങുകയായിരുന്നു. പലയിടത്തും ഡ്രോണ്‍ ഉപയോഗിച്ചുളള നിരീക്ഷണങ്ങളും നടത്തിയിരുന്നു. പക്ഷെ കരടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാല്‍പ്പാടുകള്‍ക്കായി പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എങ്കിലും ദ്രുതകര്‍മ്മ സേന സ്ഥലത്ത് തങ്ങി കരടിയെ പിടികൂടുകയായിരുന്നു.
എന്നാല്‍ കരടി ഇതുവരേയും മനുഷ്യരെ ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. തേനും ചക്കയും തേടിയാണത്രെ കരടി നാട്ടിലേക്കിറങ്ങിയിരുന്നതെന്നും ഇപ്പോള്‍ ചക്കയില്ലാത്തതിനാല്‍ തേന്‍കൂടുകള്‍ തേടി എത്തിയതാകാമെന്നുമാണ് വനംവകുപ്പധികൃതരുടെ നിഗമനം. പക്ഷെ സമീപത്തെ വലിയ തേനീച്ച കൂടുകള്‍ പരിശോധിച്ചെങ്കിലും ഒന്നിലും കരടി തേന്‍ കുടിച്ചതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. സാധാരണ ഒരിടത്ത് തങ്ങുന്ന സ്വഭാവക്കാരല്ല കരടികള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊേേണ്ടയിരിക്കുമെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.

