ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ വീടിനുളളില്‍ സുക്ഷിച്ചിരുന്ന 12.5 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സക്വാഡ് പിടികൂടി. സംഭവത്തില്‍ മണ്ണഞ്ചേരി പഞ്ചായത്ത് ബ്ലാവത്ത് വീട്ടില്‍ സുനീറിനെ (37) എക്‌സൈസ് സിഐ ബിജുകുമാരിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്‌തു.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന 25,000 പാക്കറ്റുകള്‍ പിടിച്ചെടുത്തത്. ചിറയില്‍ വീട്ടില്‍ നൗഷാദിന്‍റെ ഉടമസ്ഥതയിലുളള കെട്ടിടം വാടകയ്‌ക്കെടുത്താണ് പുകയില ഉത്‌പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. മംഗലാപുരത്തുനിന്നും മത്സ്യം കയറ്റിവരുന്ന ഇന്‍സുലേറ്റഡ് വാഹനങ്ങളിലാണ് ഇവ എത്തിക്കുന്നത്. പാക്കറ്റൊന്നിന് 50 രൂപ പ്രകാരമാണ് ചില്ലറ വില്‍പ്പന.
സുനീര്‍ 1.5 ലക്ഷം രൂപക്കാണ് മൊത്തവിതരണ ഏജന്‍സികളില്‍ നിന്ന് ഇവ ശേഖരിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി, മുഹമ്മ, കലവൂര്‍ പ്രദേശങ്ങലിലെ ചെറുപ്പക്കാര്‍ക്കാണ് പ്രധാനമായും ഇവ വില്‍പ്പന നടത്തുന്നത്. തമ്പകച്ചുവട് സ്വദേശികളായ ബാബു ,നസീര്‍ എന്നിവരും ഇയാളുടെ സഹായികളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായിട്ടുളള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. കേസെടുത്തശേഷം പിഴയീടാക്കി പ്രതിയെ ജാമ്യത്തില്‍ വിട്ടു. കുട്ടികളുടെ ഉപഭോഗത്തിനായി പുകയില ഉത്‌പ്പന്നങ്ങള്‍ ശേഖരിച്ചാല്‍ മാത്രമേ പിടിയിലായ പ്രതിയെ റിമാന്‍റ് ചെയ്യാന്‍ നിലവിലെ നിയമം അനുവദിക്കുന്നുളളു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, പ്രിവന്റീവ് ഓഫീസര്‍ എ അജീബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച്ച് മുസ്‌തഫാ, ടിഡി ദിപു, എസ് ജിനു, ജോണ്‍സണ്‍ ജേക്കബ്ബ്, സന്‌ല#സിബിരാജ് ന്നെിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.

