റേഷനിംഗ് ഓഫീസിനു മുന്നില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. റേഷൻ കാർഡ് ബി.പി.എൽ ആക്കിയില്ലെന്ന് പരാതി

കൊച്ചി: റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്നും ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയതിൽ നടപടിയാകാത്തതില്‍ പ്രതിഷേധിച്ച്‌ മട്ടാഞ്ചേരി സിറ്റി റേഷനിംഗ് ഓഫീസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ വീട്ടമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു .

മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്ത്(31) ആണ് 1-10 -2020 വ്യാഴാഴ്ച ഉച്ചയോടെ മട്ടാഞ്ചേരി റേഷനിംഗ് ഓഫിസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. അപേക്ഷ നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന.

ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിനു ശേഷം ഇവര്‍ ഓഫീസിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. കണ്ടു നിന്ന നാട്ടുകാര്‍ ഇവരുടെ പക്കല്‍ നിന്നും തീപ്പെട്ടി പിടിച്ചുവാങ്ങി രക്ഷപെടുത്തുക യായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. സപ്ലൈ ഓഫീസില്‍ നിന്നും വിവരമറിയിച്ചതനുസരിച്ച്‌ മട്ടാഞ്ചേരിയില്‍ നിന്നും അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →