ലക്‌നൗ: ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരമായി ആക്രമണങ്ങള്‍ക്കിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിയെ അവസാനമായി ചികിത്സിച്ച ദല്‍ഹിയിലെ ആശുപത്രിയിൽ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ നട്ടെല്ലിന് കാര്യമായി അപകടമാണ് സംഭവിച്ചെന്നും ക്ഷതം സംഭവിച്ച സ്ഥലത്ത് രക്തസ്രാവ മുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ ഇത് മരണത്തിന് കാരണമായിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഷുമ്നയ്ക്കുണ്ടായ ക്ഷതവും അണുബാധയുമാണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോർടിലെ പരാമർശം.
‼️खण्डन/Denial‼️
— HATHRAS POLICE (@hathraspolice) September 29, 2020
➡️ कतिपय सोशल मीडिया के माध्यम से यह असत्य खबर सार्वजनिक रुप से फैलायी जा रही है कि “थाना चन्दपा क्षेत्रान्तर्गत दुर्भाग्यपूर्ण घटित घटना में मृतिका की जीभ काटी गयी, आँख फोडी गयी तथा रीढ की हड्डी तोड दी गयी थी
हाथरस पुलिस इस असत्य एवं भ्रामक खबर का खंडन करती है pic.twitter.com/tyBTi1xZhp
പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ കെമിക്കല്‍ റിപ്പോര്‍ട്ട് വന്നാല്‍ മരണ കാരണം സ്ഥിരീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിക്രാന്ത് വീര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

