ബൈക്കില്‍ പാമ്പുകയറി ഇറക്കിവിടാന്‍കഴിയാതെ ബൈക്കുടമ

സുല്‍ത്താന്‍ ബത്തേരി: റോഡരുകില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്കില്‍ പാമ്പുകയറി. സീറ്റില്‍ കയറി ഇരിപ്പായ പാമ്പ് ബൈക്കെടുക്കാന്‍ സമ്മതിച്ചില്ല. ബൈക്കുടമ ഒച്ചവെച്ചതിനെ തുടര്‍ന്ന് പാമ്പ് വണ്ടിയുെട ഹെഡ്‌ലൈറ്റ് സിസ്റ്റത്തിനുളളിലേക്ക് കയറി. ഇന്നലെ ഉച്ചയോടെ ബത്തേരി നഗരത്തിലെ കോഫിഹൗസിന് മുന്നിലെ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്.

ബൈക്ക് റോഡില്‍ പാര്‍ക്കുചെയ്ത ശേഷം തൊട്ടടുത്ത കടയിലേക്ക് പോയതായിരുന്നു ഉടമ. തിരികെയെത്തി ബൈക്കെടുക്കാന്‍ തുടങ്ങിയപ്പോഴാണ് സീറ്റിലിരിക്കുന്ന പാമ്പിനെ കണ്ടത്. യാത്രക്കാരുള്‍പ്പടെ വലിയസംഘം ശ്രമിച്ചിട്ടും പാമ്പിനെ പുറത്തിറക്കാന്‍ കഴിയാതെവന്നപ്പോള്‍ ബൈക്കുമായി വര്‍ക്ക് ഷോപ്പിലേക്ക് പോകുകയായിരുന്നു.

മണിച്ചിറ ഭാഗത്തുനിന്നും വന്ന ഒരു ബൈക്കില്‍ നിന്നാണ് റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന ബൈക്കിലേക്ക പാമ്പ് കയറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →