ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ഇന്നലെ (29.09.2020)മാത്രം ലഹരിവസ്തുക്കളുമായി പിടിയിലായത് ആറ് മലയാളികള്‍. മലയാളികളായ കെ.പ്രമോദും, ഫാഹിമും നയിച്ച സംഘത്തെയാണ് പിടികൂടിയത്. കേന്ദ്ര ഏജന്‍സിയായ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ ബെംഗളൂരു സോണ്‍ ഉദ്യോഗസ്ഥര്‍ രഹസ്യഓപ്പറേഷനിലൂടെയാണ് ഇവരെ കുടുക്കിയത്.
ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പതിവായി എംഡിഎംഎ ഗുളികള്‍ പതിവായി എത്തിച്ചു നല്‍കുന്നവരായിരുന്നു. ബിറ്റ് കോയിനുപയോഗിച്ച് ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ 750 എംഡിഎംഎ ഗുളികകള്‍ ബെംഗളൂരിലെ പോസ്‌റ്റോഫീസിലെത്തിയത് 2020 ഓഗസ്റ്റ് 30 നാണ്. ബെംഗളൂരുവിലേക്കെന്നല്ലാതെ പാഴ്‌സലെത്തേണ്ടയാളിന്‍റെ കാര്യമായ വിവരങ്ങള്‍ പാഴ്‌സലിന് മുകളിലുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തിലെത്തിയത്. ഇവരുടെ സഹായികളായ അബുഹാഷിലര്‍, എസ്എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരുവിലേക്കെന്നല്ലാതെ പാഴ്‌സലെത്തേണ്ടയാളിന്‍റെ കാര്യമായ വിവരങ്ങള്‍ പാഴ്‌സലിന് മുകളിലുണ്ടായിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘത്തിലെത്തിയത്. ഇവരുടെ സഹായികളായ അബുഹാഷിലര്‍, എസ്എസ് ഷെട്ടി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ ലഹരിമരുന്നുകള്‍ ബെംഗളൂരു നഗരത്തില്‍ പിടിക്കുന്നത് സ്ഥിരം സംഭവമാവുകയാണ്. ചെറുതും വലുതുമായ നിരവധി ലഹരി വേട്ടകളാണ് നഗരത്തില്‍ നിത്യവും നടക്കുന്നത്. ഇന്‍റര്‍നെറ്റില്‍ സാമാന്യം ധാരണയുളള ഒരാള്‍ക്ക് അന്താരാഷ്ട്ര ലഹരി സംഘത്തിലേക്ക് നേരിട്ട് എത്താന്‍ കഴിയുന്ന സ്ഥിയാണിപ്പോഴുളളതെന്ന് കര്‍ണ്ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാധാരണ ബ്രൗസറുപയോഗിച്ച എത്തിപ്പെടാനാവാത്ത ഇന്‍റര്‍ നെറ്റിലെ അധോലോകമാണ് ഡീപ്പ്-ഡാര്‍ക്ക് വെബ്ബ് ഏരിയ. കേവലം ലഹരി വ്യാപാരം മാത്രമല്ല ലോകത്ത് മൂല്ല്യമുളള എന്തിന്‍റെയും വില്‍പ്പനയും കൈമാറ്റവും ഇവിടെ നടക്കുന്നുണ്ട്. അനോണിമസ് ആയി അഥവാ സ്വന്തം ഐഡന്‍റിറ്റി വെളിപ്പെടുത്താതെ ഇടപെടാം എന്നുളളതാണ് ഡാര്‍ക്ക് വെബ്ബിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ഈ ഡാര്‍ക്ക് വെബ്ബിലൂടെ നെതര്‍ലാന്‍ഡ്‌സിലെ ഏതോ ലഹരി സംഘത്തില്‍ നിന്നാണ് പിടിയിലായ മലയാളി യുവാക്കള്‍ ലഹരി വാങ്ങിയത്.
ഇന്ത്യയിലെ വിവധ വിലാസങ്ങളിലേക്ക് ഇവര്‍ ഇത്തരത്തില്‍ പതിവായി ലഹരി എത്തിച്ചിരുന്നതായി എന്‍സിബി കണ്ടെത്തിയട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അഡ്രസ് അറിയാതെ കിടന്ന പാഴ്‌സലിലേക്ക് യുവാക്കളെത്തുംമുമ്പേ ഉദ്യോഗസ്ഥരെത്തിയതും നാലുപേരെ പൊക്കിയതെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മലയാളികളെന്നല്ലാതെ ഏത് ജില്ലക്കാരെന്ന് ഇതുവരെ എന്‍സിബി വെളിപ്പടുത്തിയിട്ടില്ല.
എന്നാല്‍ പിടിയിലായ മലയാളികള്‍ പ്രമോദ് കൃഷ്ണന്‍റെ മകന്‍ കാര്‍ത്തിക് പ്രമോദ്(25) കെ. ഫൈസലിന്‍റെ മകന്‍ ഫാഹിം(23) എന്നീ വിവരങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. രണ്ടുപേരും വിദ്യാര്‍ത്ഥികളാണെന്ന് ചുരുക്കം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡാര്‍ക്ക് വെബ്ബിലൂടെയുളള ലഹരി വ്യാപാരത്തെ തടയാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികളുണ്ടാക്കി സംസ്ഥാനത്തുടനീളം സ്‌കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ക്യാംപയിനുകള്‍ ശക്തമാക്കാനാണ് തീരുമാനം.
ഇന്നലെ ഉച്ചയോടെ 86.3 കിലോഗ്രം കഞ്ചാവുമായി മലപ്പുറം സ്വദേശികളായ മുഹമ്മദ്ഷാഫി, സലീം, ഇബ്രാഹിംകുട്ടി , വയനാട് സ്വദേശി ഷാഫി എന്നിവരും മൈസൂരുപോലീസിന്‍റെ പിടിയിലായിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ നിന്നും വാഹനത്തില്‍ കഞ്ചാവുമായി വരുകയായിരുന്ന സംഘത്തെ റോഡരുകില്‍ വച്ചാണ് പോലീസ് സംഘം പിടികൂടിയത്. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഴ്ച്ചകള്‍ക്കുമുമ്പ് ഇതുപോലെ ആന്ധയില്‍ നിന്നെത്തിച്ച അര ടണ്‍ കഞ്ചാവ് തിരുവനന്തപുരത്ത് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

