ആലപ്പുഴ: 17 കാരിയായ പെണ്‍കുട്ടിയെ പൊതുവഴിയില്‍ വച്ച് കയറിപിടിച്ച കേസില്‍ മൂന്നുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയത കേസിലാണ് കോടതി വിധി. മാരാരിക്കുളം വടക്ക് എസ്എന്‍പുരം നികര്‍ത്തില്‍ ബിജു(39) വിനെയാണ് ആലപ്പുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അടക്കാത്ത പക്ഷം മൂന്നുമാസം കൂടി സാധാരണ തടവ് അനുഭവിക്കണം പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും വിധിയില്‍ പറയുന്നു.
2016 മെയ് 18 നാണ് കേസിനാസ്പദമായ സംഭവം . കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗം പളളിക്ക് സമീപത്ത് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതി സൈക്കിളില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തുകയും സ്വകാര്യ ഭാഗത്ത് കടന്ന് പിടിക്കുകയുമായിരുന്നു. പിന്നാലെ വന്ന യാത്രക്കാരാണ് കരഞ്ഞുകൊണ്ടുനിന്ന പെണ്‍കുട്ടിയില്‍ നിന്ന വിവരങ്ങള്‍ മനസിലാക്കിയത്. പ്രതി സഞ്ചരിച്ചിരുന്നബൈക്ക് രജിസ്ട്രഷന്‍ നമ്പര്‍ ആണ് ഇയാളെ തിരിച്ചറിയാന്‍ ഇടയാക്കിയത്. കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിച്ചു.

