ലക്നൌ : ഹത്റസിൽ19 കാരിയായ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. സാമൂഹ്യ പ്രവർത്തകനായ സത്യമാ ദുബൈക്ക് വേണ്ടി അഡ്വക്കേറ്റ് സഞ്ജീവ് മൽഹോത്രയാണ് പരാതി നൽകിയത്. പരാതിയുടെ ഉള്ളടക്കം ഇപ്രകാരമാണ്.
കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പോലീസ് ദഹിപ്പിച്ചു. മാധ്യമ പ്രവർത്തകരെ പോലും സംഭവസ്ഥലത്തേക്ക് കടക്കാൻ സമ്മതിച്ചില്ല. പോലീസ് അധികൃതർ തങ്ങളുടെ ചുമതലകൾ നിർവഹിച്ചിട്ടില്ല എന്ന് മാത്രമല്ല പ്രതികളെ സംരക്ഷിക്കുക കൂടി ചെയ്യുന്നു എന്നതിന് തെളിവാണ് ഇത്. പീഡനത്തിനിരയായ പെൺകുട്ടിക്ക് നേരിടേണ്ടിവന്ന ക്രൂരമായ ആക്രമണം, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് നീതി വേണം. കേസ് വിചാരണ ഉത്തർപ്രദേശിലെ ഹാസിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാനും അതിവേഗ കോടതിയിലേക്ക് വിചാരണയ്ക്ക് ഉത്തരവിടാനും പരാതിയിൽ അപേക്ഷിച്ചു.
റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 14-ാം തീയതി 19 വയസുകാരിയായ ദളിത് യുവതിയെ ഉന്നത ജാതിയിലുള്ള നാല് പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ ഇതിൽ പെൺകുട്ടിയുടെ യുടെ എല്ലുകൾ തകരുകയും നാക്ക് മുറിയുകയും ചെയ്തു. സെപ്റ്റംബർ 29 ആം തീയതി പെൺകുട്ടി ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ അർദ്ധരാത്രിയിൽ തന്നെ പോലീസ് ഉദ്യോഗസ്ഥന്മാർ ദഹിപ്പിച്ചു.

