പുരി: കഴിഞ്ഞ 18 വര്‍ഷമായി വീട്ടില്‍ ചങ്ങലയിലിട്ട 32 കാരനായ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 14 വയസുള്ളപ്പോള്‍ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട രാംചന്ദ്ര റൂട്ടിനെയാണ് മോചിപ്പിച്ചത്. അക്രമാസക്തനായിരുന്നതിനാലാണ് മകനെ ചങ്ങലക്കിട്ടതെന്ന് അമ്മ മണ്ഡി പറഞ്ഞു.
ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് മുന്നില്‍ മാല വില്‍ക്കുന്ന മണ്ഡിക്ക് മകനെ ചികിത്സിക്കാന്‍ വരുമാനം ഉണ്ടായിരുന്നില്ല. അടുത്തിടെ ഫാനി ചുഴലിക്കാറ്റില്‍ വീടു നഷ്ടപ്പെട്ട ഈ അമ്മ മകനൊപ്പം പൈക സാഹിയിലെ കമ്മ്യൂണിറ്റി സെന്ററിലാണ് താമസിച്ചിരുന്നത്.മാണ്ടിക്ക് റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ഒരു ആശ്വാസവും നേടാനായില്ല. കൊവിഡിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചതോടെ ഇരുവരും വലിയ ദുരിതത്തിലായി. രാംചന്ദ്രയുടെ ദുരവസ്ഥ അറിഞ്ഞ പ്രാദേശിക സാമൂഹ്യക്ഷേമ ഉദ്യോഗസ്ഥര്‍ ഹോപ് ഈസ് ലൈഫ് സെക്രട്ടറി ദിനഭഞ്ജന്‍ പാണ്ടയുടെ സഹായത്തോടെ യുവാവിനെ ചികില്‍സിക്കാന്‍ തീരുമാനിക്കുകയായിരുന്നു.