ബിഹാര്‍ പൊലീസ് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജനതാദള്‍ (യു)വില്‍ ചേര്‍ന്നു

പട്‌ന: ബിഹാര്‍ പൊലീസ് മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജനതാദള്‍ (യു)വില്‍ ചേര്‍ന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ ഏതാനും ദിവസം മുന്‍പ് സ്വയം വിരമിച്ചിരുന്നു.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് പാണ്ഡെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. നടന്‍ സുശാന്ത് സിങ്ങിന്റെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിതീഷ് കുമാറിന്റെ ആവശ്യത്തെ പാണ്ഡെ ശക്തമായി പിന്തുണച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ജില്ലയായ ബക്‌സറിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് പാണ്ഡെ മത്സരിക്കുമെന്നാണ് സൂചന.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും പാണ്ഡേ പറഞ്ഞു. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലൂടെ അടുത്തിടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് പാണ്ഡേ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →