തിരുവനന്തപുരം : അശ്ലീല പരാമർശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബറെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും വനിതാ സാമൂഹ്യ പ്രവർത്തകരെയും പിൻതുണച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്തെത്തി.
ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തെ പിൻതുണയ്ക്കുന്നുവെന്നും പ്രതികരിച്ച രീതിയല്ല ഇപ്പോഴത്തെ ചർച്ചാവിഷയമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ഭാഗ്യലക്ഷ്മിക്ക് പൂർണ പിൻതുണ നൽകുന്നതായി എം.സി.ജോസഫൈൻ പറഞ്ഞു. ഭാഗ്യലക്ഷ്മിയും കൂട്ടരും നടത്തിയത് അപമാനിക്കപ്പെട്ട സ്ത്രീത്വത്തിൻ്റെ പ്രതികരണമാണ്. സൈബർ നിയമങ്ങൾ നിലവിൽ ഏറെ ദുർബലമാണ് ,ഈ രംഗത്തെ നിയമങ്ങൾ കർശനമാക്കാൻ സർക്കാരിന് കത്ത് നൽകുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

