ബന്നി ബഹനാൻ യു ഡി എഫ് കൺവീർ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ബന്നി ബഹനാൻ യു ഡി എഫ് കൺവീർ സ്ഥാനം രാജിവച്ചു. തൻ്റെ കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്ന് ബന്നി ബഹനാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്തകളുടെ പുകമറയിൽ തുടരാൻ താൽപ്പര്യമില്ല. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

എ ഗ്രൂപ്പിനകത്തെ ചില തർക്കങ്ങളാണ് ബന്നി ബഹനാൻ്റെ രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന. പാർലമെൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ എ ഗ്രൂപ്പിനകത്ത് തർക്കങ്ങൾ നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →