സംസ്ഥാനത്ത് 7445 കോവിഡ് രോഗികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച (27/09/2020) വൈകിട്ടാകുമ്പോഴേക്ക് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള എറ്റവും ഉയർന്ന പ്രതിദിനരോഗവ്യാപനമാണിത്.

21 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 6965 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 3391 പേർ രോഗമുക്തരായിട്ടുണ്ട്.

56709 പേർ ചികിത്സയിലുണ്ട്. 54493 പേർക്കാണ് 24 മണിക്കൂറിൽ ടെസ്റ്റ് നടത്തിയത്, ഇതിൽ 13.66 % ആണ് പൊസിറ്റിവിറ്റി നിരക്ക്.

കോഴിക്കോടാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളമാണ് ‘ തൊട്ടുപിന്നിൽ. 956 പേർക്കാണ് കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് , 924 പേർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് 915 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചത് 677 പേരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →