വാഷിങ്ടണ്‍: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വായ്ദ(എഖ്യൂഐഎസ്)യ്ക്ക് ചെറിയ തോതിലുള്ള പ്രാദേശിക ആക്രമണങ്ങള്‍ക്ക് മാത്രമേ പ്രാപ്തിയുള്ളൂവെന്ന് യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മില്ലര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നടന്ന യുഎസ് സൈനിക ആക്രമണത്തില്‍ നേതാവ് അസിം ഉമറിന്റെ മരണത്തില്‍ നിന്ന് കരകയറാന്‍ അല്‍-ഖ്വായ്ദ പാടുപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ അല്‍-ഖ്വയ്ദയുടെ സാന്നിധ്യം ഏതാനും ഡസന്‍ പോരാളികളായി ചുരുങ്ങിയിട്ടുണ്ടെന്നും മില്ലര്‍ പറഞ്ഞു.
യുഎസ് സെനറ്റ് സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മില്ലര്‍ ഇക്കാര്യം പറഞ്ഞത്. അല്‍ ഖായ്ദ സ്വാധീനം മേഖലയില്‍ വ്യാപിപ്പിക്കാന്‍ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി 2014ല്‍ ഉണ്ടാക്കിയ ഘടകമാണ് എഖ്യൂഐഎസ്. 2019 സെപ്തംബറില്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ നേതാവ് അസീമ ഉമര്‍ കൊല്ലപ്പെട്ടതിനുശേഷം സംഘം തിരിച്ചുവരവിന് പ്രയാസപ്പെടുകയാണ്.അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ കരാറിനെ പ്രകീര്‍ത്തിച്ച് മാര്‍ച്ചില്‍ എഖ്യൂഐഎസ് ‘നവാഇ അഫ്ഗാന്‍ ജിഹാദ്’ മാസികയുടെ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കരാര്‍ സംബന്ധിച്ച് അല്‍ ഖായ്ദ നേതാവിന്റെ പ്രസ്താവനകളെ പ്രതിഫലിപ്പിക്കുന്നതാണ് അത്. അഫ്ഗാനിസ്ഥാനില്‍ അല്‍ ഖായ്ദയുടെ സാന്നിധ്യം ഏതാനും ഡസന്‍ ആളുകളില്‍ ഒതുങ്ങുന്നതായും അതിജീവനത്തിന് പ്രയാസപ്പെടുന്ന അവര്‍ക്ക് രാജ്യത്തിനു പുറത്ത് ആക്രമണം നടത്താന്‍ ശേഷിയില്ലെന്നും മില്ലര്‍ പറഞ്ഞു.

