മഹാ സഖ്യത്തിന് മൽസരം ബി ജെ പി യോട് മാത്രം , ജെ ഡി യു പ്രസക്തമേയല്ലെന്ന് തേജസ്വി യാദവ്

പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിൽ മൽസരം മഹാസഖ്യവും ബി.ജെ.പിയും തമ്മിൽ മാത്രമാണെന്നും ജനതാദൾ യുണൈറ്റ് കളത്തിലേയില്ലെന്നും ആർ ജെ ഡി നേതാവ് തേജസ്വി യാദവ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബീഹാറിലെ ജനങ്ങൾ ഈ സർക്കാരിനെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ജെഡിയു ഈ തിരഞ്ഞെടുപ്പിൽ പ്രശ്‌നമേയല്ല, ഞങ്ങളുടെ പോരാട്ടം ബിജെപിക്കെതിരെയാണെന്നും യാദവ് ഇവിടെ പറഞ്ഞു.
“ബീഹാറിലെ ദരിദ്രർ, തൊഴിലില്ലാത്തവർ, കൃഷിക്കാർ, തൊഴിലാളികൾ, അവരെല്ലാം ഒരു മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ട്. ഈ സർക്കാർ പൊതുജനങ്ങളെ ചൂഷണം ചെയ്യുകയും തൊഴിലാളികളെ അപമാനിക്കുകയുമായിരുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റുകൾ നേടിയ ആർ ജെ ഡി ആയിരുന്നു ഏറ്റവും വലിയ ഒറ്റ കക്ഷി. ജെ.ഡി.യു 71 സീറ്റും ബി.ജെ.പി 53 സീറ്റും നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →