നെഹ്റുവിന്റെ നയങ്ങള്‍,സിഖ് വിരുദ്ധ കലാപം, ഗുജറാത്ത് കലാപം, വനിതാ ശാക്തീകരണം തുടങ്ങി സുപ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി അസമില്‍ സിലബസ് വെട്ടിചുരുക്കല്‍

ഗുവാഹത്തി: കൊവിഡിനെ തുടര്‍ന്ന് വെട്ടിചുരുക്കിയ അസം പന്ത്രണ്ടാം തരം സിലബസില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നയങ്ങള്‍, 1984 ലെ സിഖ് വിരുദ്ധ കലാപം, 2002 ഗുജറാത്ത് കലാപം, വനിതാ ശാക്തീകരണം, ന്യൂനപക്ഷ അവകാശങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍. അസം ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ കൗണ്‍സിന്റെതാണ് നടപടി.വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നടത്തിയ സിലബസ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. തുല്യത സംബന്ധിച്ച പാഠഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

പൊളിറ്റിക്കല്‍ സയന്‍സില്‍ നെഹ്റുവിന്റെ വിദേശനയം, നെഹ്റുവിനുശേഷമുണ്ടായ രാഷ്ട്രീയ പിന്തുടര്‍ച്ച, ‘ഗരിബി ഹതാവോ’ എന്ന ഇന്ദിരാഗാന്ധിയുടെ 1971 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുദ്രാവാക്യം, ആദ്യത്തെ മൂന്ന് പൊതുതെരഞ്ഞെടുപ്പുകള്‍ എന്നിവയും നീക്കം ചെയ്തവയിലുണ്ട്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കല്‍, പഞ്ചാബ് പ്രതിസന്ധി, 1984 ലെ സിഖ് വിരുദ്ധ കലാപം, അയോധ്യ തര്‍ക്കം, ഗുജറാത്ത് കലാപം, പഞ്ചവത്സര പദ്ധതികള്‍ എന്നിവയും ഒഴിവാക്കി.ഇന്ത്യയും ശീതയുദ്ധവും, സമ്പദ്വ്യവസ്ഥയിലും പ്രത്യയശാസ്ത്രത്തിലും യുഎസിനുള്ള ആധിപത്യവും വെല്ലുവിളിയും, മാവോ സെദോങ്ങിന് ശേഷമുള്ള കാലഘട്ടത്തില്‍ ഒരു സാമ്പത്തിക ശക്തിയായി ചൈനയുടെ ഉയര്‍ച്ച, തെക്കേ ഏഷ്യയിലെ സമാധാനത്തിനായുള്ള പോരാട്ടങ്ങളും ശ്രമങ്ങളും, നിരായുധീകരണത്തിന്റെ രാഷ്ട്രീയം, ആഗോളവല്‍ക്കരണത്തിന്റെ അനന്തരഫലങ്ങള്‍ ആഗോളവല്‍ക്കരണ പ്രസ്ഥാനങ്ങളും വെട്ടിചുരുക്കിയവയില്‍ ഉള്‍പ്പെടും.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 1986 ലെ സവിശേഷതകളും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള വിഭാഗങ്ങളും സിലബസില്‍ നിന്ന് ഇല്ലാതാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →