മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുകോണിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. അന്വേഷണസംഘം ദീപികയുടെ ഫോണ്‍ പരിശോധിക്കുകയാണ്. നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യൂറോയാണ് ചോദ്യം ചെയ്യുന്നത്.
കേസിൽ ഇന്നലെ 25-9 -2020 വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും 26-9 -2020 ശനിയാഴ്ച ഹാജരാകാമെന്ന് ദീപിക സമയം ചോദിക്കുകയായിരുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റ് നടന്ന ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്നു ദീപിക എന്നാണ് നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യുറോ കണ്ടെത്തിയത്.
നടി സാറ അലി ഖാൻ അല്പസമയത്തിനകം ചോദ്യം ചെയ്യലിനായി ഹാജരാകും.
ദീപികയുടെ മാനേജര്‍ കരിഷ്മയെയും സംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. നടി ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്.
നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഉന്നതരിലേക്ക് അന്വേഷണം പോകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

