കൊച്ചി തുറമുഖത്തെ ഈന്തപ്പഴം എത്തിയ കണ്ടെയ്നർ ഏറ്റുവാങ്ങാൻ സ്വപ്നയും സരിത്തും ഉണ്ടായിരുന്നതായി കസ്റ്റംസ്.

കൊച്ചി : 2017-ല്‍ യു എ ഇ വാർഷിക ദിനത്തോടനുബന്ധിച്ച് എത്തിച്ച ഈന്തപ്പഴം തുറമുഖത്തിൽ നിന്നും ഏറ്റു വാങ്ങുന്നതിനായി സ്വപ്നയും സരിത്തും നേരിട്ടെത്തിയതായി കസ്റ്റംസിന് തെളിവ് ലഭിച്ചു. സി ആപ്ടിന്റെ വാഹനത്തിൽ ഖുർആൻ കടത്തിയതിനെ കുറിച്ചും 17000 കിലോ ഈന്തപ്പഴം കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യുന്നതിനെ കുറിച്ചും അന്വേഷണം നടത്തുകയായിരുന്നു കസ്റ്റംസ്. ഈ വസ്തുക്കളുടെ മറവിൽ സ്വർണവും മറ്റെന്തെങ്കിലും നിയമവിരുദ്ധമായ സാധനങ്ങളും രാജ്യത്തേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അന്വേഷിക്കുന്നത്.

250 ഗ്രാം വച്ച് നാൽപതിനായിരം കുട്ടികൾക്ക് നൽകുന്നതിനായി ഈന്തപ്പഴം എത്തിച്ചുവെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. 2016 മെയ് മാസത്തിൽ കോൺസുലർ ജനറൽ സ്വപ്നം പങ്കെടുത്തു മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.പൂജപ്പുര ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾക്ക് അന്ന് ഇന്തപ്പഴം നൽകിയിരുന്നു. പിന്നീട് കാര്യമായ വിതരണം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ആയിരം കുട്ടികൾക്ക് പോലും ഈന്തപ്പഴം ലഭിച്ചിട്ടില്ല അതേ സമയം പല വിഐപികൾക്കും വിശിഷ്ടാതിഥികളും കിലോഗ്രാമിന് 2000 രൂപ വരെയുള്ള ഈന്തപ്പഴം നൽകിയിരുന്നതായും കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് 30 കിലോഗ്രാം സ്വർണം പിടിച്ച് ബാഗിലും ഈന്തപ്പഴം ഉണ്ടായിരുന്നു. അത് തന്റെ ആവശ്യത്തിനാണ് എത്തിച്ചതെന്നാണ് അറ്റാഷെ കസ്റ്റംസിന് നൽകിയ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →