തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗളുരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും.
ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ സെപ്തംബര്‍ 27 മുതലും ചെന്നൈ-മംഗളുരു റൂട്ടില്‍ സെപ്തംബര്‍ 28 മുതലുമാണ് സര്‍വീസ്. ചെന്നൈ-തിരുവന്തപുരം ട്രെയിന്‍ രാത്രി ഏഴേമുക്കാലിനും മംഗളുരു സ്പെഷ്യല്‍ രാത്രി പതിനൊന്നിനുമാണ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുക.

