കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. 2020 ഒക്ടോബര്‍ 8 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി എന്‍ഐഎയുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന . കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സ്വപ്നയെ വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കസ്റ്റഡി അനുവദിച്ചത്. കാലാവധി പൂർത്തിയായതോടെയാണ് റിമാൻഡ്.
തനിക്ക് വിയ്യൂര്‍ സെന്റര്‍ ജയിലിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് സ്വപ്ന അറിയിച്ചു. തുടർന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
ഐ.എൻ.എ രണ്ട് ദിവസം നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിളിച്ചുവരുത്തി ഇരുവരെയും ഒന്നിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

