38 കാരിയുടെ ആത്മഹത്യ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കൊച്ചി: അപ്പാർട്മെൻ്റ് സമുച്ചയത്തിൻ്റെ പത്താം നിലയിൽ നിന്നും ചാടി 38 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊച്ചി കത്രിക്കടവ് ഓവർ ബ്രിഡ്ജിനടുത്തുള്ള ബഹുനില അപ്പാ ർട്മെൻറിൽ താമസിച്ചിരുന്ന തിരുവല്ല സ്വദേശിയായ എൽസ ലീന മരിയയെയാണ് വ്യാഴാഴ്ച (24/09/2020) രാവിലെ 6.15 ഓടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയോടു ചേർന്ന ഭാഗത്ത് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മകളോടും അമ്മയോടുമൊപ്പം കെട്ടിടത്തിൻ്റെ 10-ാം നിലയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇവർ ഇടനാഴിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു വെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം .

ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന ഇവർ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു എന്നാണ് കരുതുന്നത്. ഉറക്കമില്ലായ്മയ്ക്കും വിഷാദത്തിനും ഇവർ ചികിത്സ തേടിയതായും സൂചനയുണ്ട്. രാവിലെ ഇടനാഴിയിൽ ഒപ്പം നടക്കാനിറങ്ങിയ ഒൻപതുവയസ്സുകാരിയായ മകളോട് അകത്തു പോയി പഠിക്കാൻ പറഞ്ഞു വിടുകയായിരുന്നുവത്രേ, തുടർന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് മരിച്ച എൽസയുടെ അമ്മയും മകളും വന്ന് താഴേക്ക് നോക്കിയപ്പോഴാണ് ഇവരെ രണ്ടാം നിലയുടെ ഭാഗത്തായി വീണു കിടക്കുന്ന നിലയിൽ കണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →