കോണ്‍ഗ്രസ്‌ എംഎല്‍എ ബി നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസ്‌ എംഎല്‍എ ബി .നാരായണ റാവു കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അദ്ദേഹത്തിന്‌ 65 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2020 സെപ്‌തംബര്‍ ഒന്നിന്‌ ആയിരുന്നു നാരായണ റാവുവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. തുടര്‍ന്ന്‌ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു റാവുവിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്‌.

അദ്ദേഹത്തിന്‍റെ ആരോഗ്യ നില ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കര്‍ണ്ണാടകത്തിലെ ബിദര്‍ മണ്ഡലത്തിലില്‍ നിന്നുളള എംഎല്‍എ ആയിരുന്നു നാരായണ റാവു. റാവുവിന്‍റെ മരണത്തേ തുടര്‍ന്ന്‌ കര്‍ണ്ണാടക നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →