ചെന്നൈ: ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ‘അതീവ ഗുരുതരാവസ്ഥയില്‍’ ആണെന്നു ചെന്നൈയിലെ എംജിഎം ആശുപത്രി ഇന്ന് 24.09.2020 വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആഗസ്റ്റ് അഞ്ചിന് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്റ്റംബർ ഏഴിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹത്തിൻ്റെ മറ്റു ചില അസുഖങ്ങൾ മൂർഛിച്ചു. കരളിൻ്റെയും ഹൃദയത്തിൻ്റെയും പ്രവർത്തനം അതീവ ദുർബലമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. വിദഗ്ധ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 2020 സെപ്തംബര്‍ 23 മുതലാണ് എസ് പി ബിയുടെ നില മോശമാകുന്നത്.

