ആറ്റിങ്ങല്‍: ആലംകോടുന്നിന്നും ഒരു കോടിയോളം രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതി മണമ്പൂര് തൊപ്പിച്ചന്ത എഫ്‌എഫ് മന്‍സില്‍ ഭഗത്(26) ആണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 22ന് കീഴാറ്റുങ്ങല്‍ സ്വദേശികളായ അര്‍ജ്ജുന്‍(27), അജിന്‍(25), ആറ്റിങ്ങല്‍ സ്വദേശി ഗോകുല്‍ (25) എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികളുടെ പക്കല്‍ നിന്ന് ഹാഷിഷ് ഓയിലും നോട്ടെണ്ണല്‍ മെഷീനും, പണവും ആഡംബര കാറും ലോറിയും പിടിച്ചെടുത്തിരുന്നു.
ഒളിവിലായിരുന്ന ഭഗത്തിനെ അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ഹരികൃഷ്‌ണപിളളയുടെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. ആലംങ്കോട് കോഴിഫാമിലുളള രണ്ട് യുവാക്കളേയും കല്ലമ്പലത്തെ ഒരു യുവാവിനേയും നിരീക്ഷിച്ചുവരികയാണ്. ഇവരുടെ താവളത്തെക്കുറിച്ചുളള വിവരങ്ങള്‍ ലഭിിച്ചതായി പോലീസ് പറഞ്ഞു.
സുഹൃത്തുക്കളായിരുന്ന യുവാക്കള്‍ എങ്ങനെയും പണമുണ്ടാക്കണെന്ന ലക്ഷ്യത്തിലായിരുന്നു. അതിനാണ് കഞ്ചാവ് വ്യാപാരത്തില്‍ ഏര്‍പ്പെട്ടത്. ആന്ധ്രയിലും മറ്റും പോയി മയക്കുമരുന്നുകളും കഞ്ചാവും ഹോള്‍സെയിലായി എത്തിക്കുകയായിരുന്നു. അസിസ്‌റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ഹരികൃഷ്‌ണപിളളയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് സിഐ വിനോദ്, ആര്യനാട് സിഐ ആദര്‍ശ്, നെടുമങ്ങാട് പ്രിവന്‍റീവ് ഓഫീസര്‍ നസിമുദീന്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ രാജേഷ് എന്നി വരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.