ദുബൈ: രോഹിത് ശർമയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വല്ലാത്തൊരു കെമിസ്ട്രിയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ ഇത്തവണയും കാഴ്ച്ചവെച്ചത്. 54 പന്തില്‍ 3 ഫോറും 6 സിക്സും ഉള്‍പ്പെടെ 80 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ്മ പുറത്തായത്.
ഈ പ്രകടനത്തോടെ ഐ പി എല്ലിലെ തന്റെ പതിനെട്ടാമത്തെ മാന്‍ ഓഫ് ദി മാച്ച് നേട്ടവും സ്വന്തമാക്കിയ രോഹിത് 17 മാൻ ഓഫ് ദ മാച്ച് കയ്യിലുള്ള ധോണിയെ പിന്നിലാക്കി. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അങ്ങനെ രോഹിത് സ്വന്തമാക്കി.
6 സിക്സുകളാണ് മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ പറത്തിയത്. ഇതോടെ ഐ പി എല്ലില്‍ 200 സിക്സറുൾ രോഹിത് സ്വന്തമാക്കി. ഐ പി എല്ലില്‍ എം എസ് ധോണിയ്ക്ക് ശേഷം 200 സിക്സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ്മ.
മത്സരത്തില്‍ 80 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 900 റണ്‍സ് പിന്നിട്ടു. ഐ പി എല്ലില്‍ ഒരു ടീമിനെതിരെ 900+ റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ്മ.

