കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണ ഉദ്യോഗസ്ഥന് കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ സ്വർണക്കടത്ത് അന്വേഷണം നിലച്ചു. അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.
മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്.
എൻ. ഐ.എ കൊച്ചി ഓഫീസ് പൂട്ടിയിട്ടിരിക്കുകയാണ്. അണുനശീകരണവും നടത്തി. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ 18-9 -2020 വെള്ളിയാഴ്ച
ഓഫീസിൽനിന്ന് എത്തിയിരുന്നു. പിന്നീട് രാത്രി ശക്തമായ പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച കോവിഡ് ടെസ്റ്റിന് വിധേയനായി. തിങ്കളാഴ്ചയാണ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്.
കേസിൽ മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാൻ തയ്യാറെടുക്കുക യായിരുന്നു. ഉദ്യോഗസ്ഥനിൽനിന്ന് അറിഞ്ഞയുടനെ ഇ.ഡി വൃത്തം ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുകയും ഓഫീസ് അടച്ചിടാൻ തീരുമാനിക്കുകയുമായിരുന്നു
2020 സെപ്തംബർ ഒമ്പതു മുതൽ പതിനൊന്നുവരെ തീയതികളിൽ ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീൽ എന്നിവരെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റു ചിലരെക്കൂടി അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്തിരുന്നു. ഇവർ നിരീക്ഷണത്തിൽ പോകണോ എന്ന കാര്യത്തിൽ വ്യക്തമായ നിർദ്ദേശം ലഭിച്ചിട്ടില്ല. അസുഖം സ്ഥിരീകരിച്ചത് കളക്ടറേറ്റിൽനിന്ന്
ഔദ്യോഗികമായി ഇ.ഡി.യെ അറിയിച്ചില്ല എന്ന വിവരം വിവാദമായിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ മാത്രമാണ് വിവരം അറിയിച്ചത്. തുടർന്ന് മുറിയിൽത്തന്നെ ഇരിക്കണമെന്നും നിർദേശിക്കുകയായിരുന്നു.