കോഴിക്കോട്: കാരന്തൂരില്‍ സ്‌ത്രീയുടെ ബാഗ് തട്ടിപ്പറിച്ച കടന്നുകളഞ്ഞ പ്രതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. നിരവധി ബാഗ് തട്ടിപ്പറിക്കല്‍ കേസുകളില്‍ പ്രതിയായ പതിമംഗലം സ്വദേശി അബ്ദുല്‍ ജബ്ബാര്‍(24) ആണ് പിടിയിലായത്.ഓമശ്ശേരി മാനിപുരം സ്വദേശിനിനൂര്‍ജഹാന്‍റെ ബാഗാണ് പ്രതി പിടിച്ചുപറിച്ചത്. വെളളിപ്പറമ്പിലുളള സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയാണ് സംഭവം നടന്നത്.
കാരന്തൂര്‍ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളിന് സമീപം ബൈക്കിലെത്തിയ പ്രതി സ്‌ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുളള സൂചനകള്‍ ലഭിച്ചത്. പ്രതി രക്ഷപെടാനുപയോഗിച്ച ബൈക്ക് നേരേേത്തമോഷ്ടി ച്ചതാണ് . പാറന്നൂര്‍ സ്വദേശിയുടേതായിരുന്നു ബൈക്ക്. സിഐ ഡോമിനിക്കിന്‍റെ നിര്‍ദ്ദേശപ്രകാരം കുന്നമംഗലം എസ്‌ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് കേസന്വേഷിച്ചിരുന്നത്.
മൊബൈല്‍ഫോണ്‍ എടിഎം കാര്‍ഡ് പണം എന്നിവ നഷ്ടപ്പെട്ടിരുന്നു. കൊടുവളളിയില്‍ പോലീസിനെ കണ്ടപ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടുകയാിരുന്നു. പിന്നീട് കൊടുവളളി കരീറ്റി പറമ്പില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.