ടേങ്ക് വേധ ലേസര്‍ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ടാങ്ക് വേധ ലേസര്‍ ഗൈഡഡ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തെ പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈൽ പരീക്ഷിച്ചത്.മഹാരാഷ്ട്ര അഹമ്മദ്‌നഗറിന് സമീപമുളള കെ കെ മലനിരകളിലെ സേനാ കേന്ദ്രത്തിലായിരുന്നു പരീക്ഷണം നടത്തിയത്. അര്‍ജുന്‍ ടാങ്കില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്.

ഇന്നലെയായിരുന്നു പരീക്ഷണം. 3 കിലോമീറ്റര്‍ അകലെയുളള ലക്ഷ്യസ്ഥാനത്ത് കൃത്യമായി മിസൈല്‍ പരീക്ഷിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. കഠിനപ്രയ്തനം ചെയ്ത ഡിആര്‍ഡിഒ ടീമിന്റെ പേരില്‍ രാജ്യം അഭിമാനിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഡിആര്‍ഡിഒ തദ്ദേശീയമായാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →