തിരുവനന്തപുരം: പാലാരിവട്ടംപാലം കേവലം പുനരുദ്ധാരണം കൊണ്ട് ശക്തിപ്പെടുത്താന്‍ കഴിയില്ലന്ന് ഇ ശ്രീധരന്‍ പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയപാലത്തിന്‍റെ നിര്‍മ്മാണം എട്ടുമാസംകൊണ്ട് തീര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. . പാലത്തിന്‍റെ നിര്‍മ്മാണ ചുമതല ഈ ശ്രീധരനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ചുമതല ഏറ്റെടുക്കാമെന്ന് ശ്രീധരന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു
പാലം പൊളിച്ചുപണിയുന്നതിന് സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഭാരപരിശോധന നടത്തിയതിന് ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതിയുത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആര്‍ എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി.
ഭാരപരിശോധന വേണമെന്ന ഉത്തരവിനെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. പാലം കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞുകിടക്കുന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസില്‍ അതിവേഗം തീര്‍പ്പുണ്ടാകണമെന്ന് സുപ്രീം കോടതിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

