തിരുവനന്തപുരം: യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമായ യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ നേതൃത്വം വളര്‍ത്തുക എന്നതാണ് കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി (കെവൈഎഎ) എന്ന സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെയുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി മാത്രമായുള്ള പഠന രീതിക്ക് വേദിയൊരുക്കുകയാണ് കെവൈഎഎയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളില്‍ പ്രതിഭാധനരായ വ്യക്തികളുമായി ഓണ്‍ലൈന്‍ സംവാദമുള്‍പ്പെടെ അക്കാദമി സജ്ജീകരിക്കും.
ഉദ്ഘാടന ചടങ്ങില്‍ സിനിമാതാരം കമല്‍ഹാസന്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പദ്ധതിയുടെ ആമുഖം അവതരിപ്പിക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ അമിത് മീണ ചടങ്ങില്‍ നന്ദി പറയും.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8044/Youth-Leadership-Academy.html