നാല് മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്: ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന്

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലു മാസത്തേയ്ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 24ന് രാവിലെ 11 മണിക്ക് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ മുഖ്യാതിഥിയാകും. ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ അയ്യപ്പദാസ് അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →