ലക്നൗ: കൃഷിയിടത്തിലേക്ക് വെള്ളം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഉത്തർപ്രദേശിൽ ദളിത് കർഷകനെ അയൽവാസി തലയറുത്ത് കൊന്നു.
ബദൗണിലെ ദിൻ നഗർ ഷെയ്ഖ്പൂരിൽ ചൊവ്വാഴ്ച (22/09/2020) രാത്രിയാണ് സംഭവം.
56 കാരനായ നാഥുലാൽ ജാതവ് ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക് വെള്ളം തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരനായ റൂപ് കിഷോർ എന്നയാൾ നാഥുലാലിനെ മർദ്ദിച്ചു നിലത്തിട്ട ശേഷം ശിരസ്സ് അറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

