തിരുവനന്തപുരം: യു.എ.ഇ യിൽ നിന്നും എത്തിയ ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് എൽ.ബി.എസ് ഡയറക്ടർ എം .അബ്ദുൾ റഹ്മാനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. നന്ദാവനത്തെ ഓഫീസിൽ എത്തിയാണ് എൻ.ഐ .എ ചോദ്യം ചെയ്തത്. ഖുറാൻ പാർസൽ സ്വീകരിച്ച സമയത്ത് സി ആപ്റ്റിൻ്റെ ഡയറക്ടറായിരുന്നു എം അബ്ദുൾ റഹ്മാൻ. സി ആപ്റ്റിൻ്റെ തിരുവനന്തപുരത്തെ ഗോഡൗണിലും എൻ ഐ എ പരിശോധന നടത്തിയിട്ടുണ്ട്. ഖുറാൻ പാഴ്സൽ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റോക്ക് രജിസ്റ്ററും എൻ ഐ എ പരിശോധിച്ചു.
എം.അബ്ദുൾ റഹ്മാനെ മന്ത്രി ജലീൽ ഇടപെട്ടായിരുന്നു എൽ ബി എസ് ഡയറക്ടറായി നിയമിച്ചത്. ചട്ടങ്ങൾ മറികടന്നുള്ള നിയമനമാണിതെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.

