വാഹനാപകട കേസുകളില്‍ കോടതിവിധി നടപ്പാക്കാത്ത അഭിഭാഷകരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ കോടതിവിധി നടപ്പാക്കാത്ത സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിധി നടപ്പാക്കാന്‍ വൈകുന്നതിനാല്‍ പലിശയിനത്തില്‍ ഭീമമായ തുക നഷ്ടപ്പെടാറാണ് പതിവ്. അതിനാലാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടാകില്ലെന്നും സര്‍ക്കാരിനു പലിശ ഇനത്തില്‍ തുക നല്‍കേണ്ടി വന്നില്ലെന്നും ഇവര്‍ സത്യവാങ്മൂലം നല്‍കണമെന്നും വ്യക്തമാക്കി. ഇക്കാര്യം നിര്‍ദ്ദേശിച്ച് ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ല, ഇതിലൂടെ കേന്ദ്രസര്‍ക്കാരിനു പലിശയിനത്തില്‍ തുക നല്‍കേണ്ടി വന്നിട്ടില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടത്. കോടതിവിധി നടപ്പാക്കാത്തതു കാരണം സര്‍ക്കാരിനു പലിശയിനത്തിലുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചുപിടിക്കും. സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഇവരുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കിയാകും നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ എതിര്‍കക്ഷികളാകുന്ന വാഹനാപകട കേസുകളില്‍ , വിധി പകര്‍പ്പ് ഇന്‍ഷ്വറന്‍സ് വകുപ്പിനു കൈമാറുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വീഴ്ച വരുത്തുകയാണ്. വിധി തുക കോടതിയില്‍ കെട്ടിവയ്ക്കുന്നതില്‍ നിരന്തരം വീഴ്ചയുണ്ടാകുന്നു. ഇതിലൂടെ സര്‍ക്കാരിനു പലിശ ഇനത്തില്‍ ഭീമമായ തുക കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വരികയാണ്. ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ധനകാര്യ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →