കോൺസുലേറ്റിലേക്ക് ഈന്തപ്പഴവും ഖുർആനും കൊണ്ടുവന്ന് വിതരണം ചെയ്ത കേസ് മുന്നോട്ടു കൊണ്ടുപോകാൻ കസ്റ്റംസിന് നിയമോപദേശം ലഭിച്ചു.

കൊച്ചി : നയതന്ത്രചാനൽ വഴി കേരളത്തിലേക്ക് ഈന്തപ്പഴവും ഖുർആനും കൊണ്ടുവന്ന് വിതരണം ചെയ്ത കേസ് മുന്നോട്ടു കൊണ്ടുപോകാൻ കസ്റ്റംസിന് ലഭിച്ചു. കോൺസുലേറ്റ് ജനറലിനേയും മന്ത്രി കെ ടി ജലീലിനേയും ചോദ്യം ചെയ്യേണ്ട സാഹചര്യത്തിലാണ് കസ്റ്റംസ് നിയമോപദേശം തേടിയത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ഉള്ളതുകൊണ്ട് ഫെമ അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമോ എന്നായിരുന്നു കസ്റ്റംസിന് അറിയേണ്ടത്. ഈ നിയമങ്ങളെല്ലാം നിലനിൽക്കുമെന്ന നിയമോപദേശം ലഭിച്ചതിനുശേഷം എയർ കാർഗോവിൽ നിന്ന് കോൺസുലേറ്റിലേക്ക് പാഴ്സൽ കൊണ്ടുവന്ന ലോറി ഡ്രൈവറെയും ലോറി ഉടമസ്ഥനെയും ചോദ്യം ചെയ്തു. കൊണ്ടുപോയ പാഴ്സലുകളിൽ എന്താണെന്ന് അറിയില്ലെന്നാണ് വാഹന ഉടമ മറുപടി നൽകിയത്.

കോൺസുലേറ്റിൽ നിന്നും വിളിച്ചതിന് അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെത്തി കവറുകൾ കൈപ്പറ്റിയത് ബോക്സുകൾ കോൺസുലേറ്റിൽ ഇറക്കി മടങ്ങിയെന്ന് ഇരുവരും വ്യക്തമാക്കി. സി ആപ്ടിന്റെ ഉദ്യോഗസ്ഥരെയും വൈകാതെ കസ്റ്റംസ് ചോദ്യം ചെയ്യും സി ആപ്ടിന്റെ വാഹനങ്ങളിലാണ് കോൺസുലേറ്റിൽ നിന്ന് എത്തിച്ച മതഗ്രന്ഥങ്ങൾ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →