ലോകത്തെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉദയ് കൊട്ടക്

ന്യൂഡല്‍ഹി: ലോകത്തെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉദയ് കൊട്ടക്.2020ലെ ലോകത്തിലെ മികച്ച 10 ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കോട്ടക് മഹീന്ദ്ര സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ ശതകോടീശ്വരന്‍ സിഇഒ ഉദയ് കൊട്ടക് ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കാണ് കൊട്ടക് മഹീന്ദ്ര. നോക്കു, ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനം ഒരു ബാങ്കല്ല, ഇത് നമ്മുടെ സമയമാണെന്നതിന്റെ അടയാളപ്പെടുത്തലാണ് എന്ന് വ്യക്തമാക്കിയായിരുന്നു ഉദയ് മഹീന്ദ്രയുടെ ട്വീറ്റ്. ഈ വര്‍ഷം ഫോബ്‌സ് മാസിക പട്ടിക പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊട്ടക് ആണ് അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ കോടീശ്വരന്‍. 14.8 ബില്യണ്‍ ഡോളറാണ് കൊട്ടക് മഹീന്ദ്രയുടെ ആസ്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →