എറണാകുളം: മലയാറ്റൂർ ഇല്ലിത്തോടിൽ പാറമടയിലേയ്ക്കുള്ള വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.
മലയാറ്റൂർ വിജയ ക്വാറി വർക്ക്‌സിലാണ് സ്‌ഫോടനമുണ്ടായത്. മരിച്ചതിൽ ഒരാൾ തമിഴ്‌നാട് സ്വദേശി പെരിയണ്ണൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. 40 വയസാണ് പെരിയണ്ണന്.
പൊലീസും, അഗ്‌നിശമന സേനയും രക്ഷാ പ്രവർത്തനം നടത്തുകയാണ്.