ആലപ്പുഴ: ആറാട്ടുപുഴയില്‍ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ പ്രക്ഷോഭം. 2020 സെപ്‌തംബര്‍ 12 നാണ് നഴ്‌സിംഗ് വിദ്ധ്യാര്‍ത്ഥിനിയായ അര്‍ച്ചന വിശ്വനാഥന്‍ ആത്മഹത്യ ചെയ്‌തത്. കണ്ടനല്ലൂര്‍ സ്വദേശിയായ യുവാവ് വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചതാണ്‌ആത്മഹത്യക്ക് കാരണ മായി വീട്ടുകാര്‍ ആരോപിക്കുന്നത്. സ്‌ത്രീധനത്തെചൊല്ലി തര്‍ക്കമുണ്ടാ യിരുന്നതായും വീട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ തൃക്കുന്നപ്പുഴ പോലീസിന്‍റെ അന്വേഷണം തൃപ്‌തികരമല്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. അര്‍ച്ചനയുടെ ആത്മഹത്യാകുറിപ്പും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. ഇതില്‍ യുവാവിന്‍റെ പേര് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ പോലീസ് ഇത്തരം തെളിവുകള്‍ അവഗണിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.അതേസമയം ആത്മഹത്യാ പ്രേരണക്കുറ്റം ചമുമത്താന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നാണ് പോലീസിന്‍റെ വിശദീകരണം.

